നസ്രത്ത്: ഈശോ കുട്ടിക്കാലത്ത് താമസിച്ചിരുന്നതായി കരുതപ്പെടുന്ന ഭവനം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. നസ്രത്തില്‍ തിരുക്കുടുംബം താമസിച്ചിരുന്നത് ഈ ഭവനത്തിലാണെന്നാണ് നിഗമനം.
സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് കോണ്‍വെന്റിന്റെ അടിഭാഗത്ത് നിന്നാണ് ഈ ഭവനം ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ അതിന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ യൂകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് റീഡിംങിലെ ആര്‍ക്കിയോളജിസ്റ്റ് പ്രഫ. കെന്‍ ഡാര്‍ക്ക് ഇത് തിരുക്കുടുംബത്തിന്റെ ഭവനമാണെന്ന് അവകാശപ്പെടുന്നു.
യൗസേപ്പിതാവിന്റെ നിര്‍മ്മാണവൈദഗ്ദ്യം ഈ ഭവനത്തില്‍ കാണാമെന്നും അദ്ദേഹം പറയുന്നു. 14 വര്‍ഷമായി ഇവിടെ ഗവേഷണം നടത്തിവരുകയാണ് പ്രഫസര്‍.