ബള്‍ഗേറിയ: അപൂര്‍ണ്ണമായ സാഹചര്യങ്ങളിലൂം അപൂര്‍ണ്ണരായ വ്യക്തികളിലുടെയുമാണ് ദൈവം പ്രവര്‍ത്തിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബള്‍ഗേറിയായില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാര്‍പാപ്പ.
ദൈവം ഒരിക്കലും പരിപൂര്‍ണ്ണമായ സാഹചര്യങ്ങള്‍ക്ക് വേണ്ടി കാത്തുനില്ക്കുന്നില്ല. ദൈവം എപ്പോഴും നമുക്ക് ഒരു രണ്ടാം ഊഴം നല്കുന്നുണ്ട്. ഓരോ ദിവസവും അവിടുന്ന് നമ്മെ കൂടുതല്‍ കൂടുതല്‍ സ്‌നേഹത്തിലേക്ക് ആഴപ്പെടാന്‍ വിളിക്കുന്നു. ഓരോ പ്രഭാതത്തിലും ദൈവം നമ്മുടെ അടുക്കലേക്ക് വരികയും നമ്മെ കണ്ടെത്തുകയും ചെയ്യുന്നു. സ്‌നേഹമാണ് ദൈവത്തിന്റെ ഭാഷ. ദൈവം സ്‌നേഹമാകുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബള്‍ഗേറിയ- നോര്‍ത്ത് മാസിഡോണിയ പര്യടനം നാളെ സമാപിക്കും.
ബള്‍ഗേറിയായില്‍ കത്തോലിക്കര്‍ ന്യൂനപക്ഷമാണ്. ഏഴു മില്യന്‍ ജനസംഖ്യയില്‍ അമ്പതിനായിരത്തോളം മാത്രമേ കത്തോലിക്കാ പ്രാതിനിധ്യമുള്ളൂ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ ഏഴായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു.