Wednesday, October 16, 2024
spot_img
More

    യുവജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വ് നല്കിയ ഫിയസ്ത


    തിരുവനന്തപുരം: യുവജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വ് നല്കി ഫിയസ്ത 2019 സമാപിച്ചു. പട്ടം സെന്റ് മേരീസില്‍ അഞ്ചുദിവസങ്ങളിലായി നടന്ന പ്രോഗ്രാമില്‍ രണ്ടായിരത്തോളം യുവജനങ്ങള്‍ സംബന്ധിച്ചു. ഏറെ അനുഗ്രഹപ്രദമായിരുന്നു പ്രോഗ്രാമെന്ന് യുവജനങ്ങള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

    തിരുവനന്തപുരത്തെ കത്തോലിക്കാ രൂപതകളുടെ പങ്കാളിത്തത്തോടെ ജീസസ് യൂത്തും മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രവും സംയുക്തമായാണ് ഫിയസ്ത സംഘടിപ്പിച്ചത്. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.

    ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മാല്‍ നയിച്ച പ്രത്യേക ആരാധനയും വിടുതല്‍ ശുശ്രൂഷയും നടന്നു.

    ദൈവവുമായി അകന്നുജീവിച്ച അനേകം യുവജനങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ ധ്യാനത്തിന് കഴിഞ്ഞതായി ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പറഞ്ഞു. വിശ്വാസികളല്ലാത്ത യുവജനങ്ങളെ കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു ഫിയസ്ത.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!