കൊച്ചി: സീറോ മലബാര്‍ സഭയുടെ വിശ്വാസപരിശീലനം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒന്നുപോലെ പ്രയോജനപ്പെടുന്ന ഈ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നു സ്മാര്‍ട്ട് കാറ്റക്കിസം എന്ന പേരില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങള്‍, പഠന സഹായികള്‍, അനുബന്ധപ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ എന്നിവ ആപ്പിലൂടെ ലഭിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉപയോഗിക്കാനും കഴിയും.
സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിയുടെ തുടര്‍ച്ചയായിട്ടാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലും പുറത്തുമായിട്ടുളള സീറോ മലബാര്‍ രൂപതയിലെ നാലു ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒന്നുപോലെ ഈ ആപ്പ് പ്രയോജനപ്പെടും.