വത്തിക്കാന്‍ സിറ്റി: ആഗമനകാലത്ത് മാനസാന്തരത്തിനുള്ള ദാനത്തിന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗമനകാലം മാനസാന്തരത്തിനുള്ള കാലമാണ്.
എന്നാല്‍ യഥാര്‍ത്ഥ മാനസാന്തരം എന്നത് ദുഷ്‌ക്കരമാണെന്നും അതില്‍ നി്ന്ന് പുറത്തുകടക്കുന്നത് അസാധ്യമാണെന്നുമാണ് നാം വിചാരിക്കുന്നത്. എന്നാല്‍ ഒരാള്‍ക്ക് സ്വന്തം കഴിവുകൊണ്ട് മാനസാന്തരപ്പെടാന്‍ കഴിയില്ല. കര്‍ത്താവ് അതിനുള്ള കൃപ നല്കണം. അതുകൊണ്ട് നാം ദൈവത്തോട് മാനസാന്തരത്തിനുള്ള കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. ദൈവമേ ഞങ്ങളെ മാനസാന്തരപ്പെടുത്തണമേ.
ദൈവത്തിന്റെ സൗന്ദര്യത്തിനും നന്മയ്ക്കും ദയയ്ക്കും വേണ്ടി നാം നമ്മെ തന്നെ തുറന്നുകൊടുക്കണം. ദിശയിലുണ്ടാകുന്ന മാറ്റമാണ് യഥാര്‍ത്ഥ മാനസാന്തരം എന്നാണ് ബൈബിളില്‍ നിന്ന് നമുക്ക് കി്ട്ടുന്ന ചിത്രം. മാനസാന്തരം എന്നാല്‍ ഒരുവന്‍ തിന്മയില്‍ നിന്ന് നന്മയിലേക്കും പാപത്തില്‍ നിന്ന് ദൈവത്തിന്റെ സ്‌നേഹത്തിലേക്കും തിരിയുക എന്നതാണ്.
ദൈവത്തെയും ദൈവരാജ്യത്തെയും അന്വേഷിക്കുക എന്നതും മാനസാന്തരത്തിന്റെ ഭാഗമാണ്. പാപ്പ ഓര്‍മ്മിപ്പിച്ചു.