വത്തിക്കാന്‍സിറ്റി: രക്ഷാകരസംഭവത്തിലെ അത്ഭുതങ്ങളിലൊന്നാണ് പരിശുദ്ധ അമ്മയുടെ അമലോത്ഭവമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അമലോത്ഭവതിരുനാള്‍ ദിനമായ ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ജാലകവാതില്ക്കല്‍ നിന്ന് സന്ദേശം നല്കുകയായിരുന്നു പാപ്പ.
കത്തോലിക്കര്‍ മാതാവില്‍ ശരണം വയ്ക്കുകയും ശുദ്ധതയും വിശുദ്ധിയും അന്വേഷിക്കുകയും വേണമെന്നും പാ്പ്പ പ്രോത്സാഹിപ്പിച്ചു. മാതാവിന്റെ കലര്‍പ്പില്ലാത്ത സൗന്ദര്യം അതുല്യമാണ്. അതേ സമയം അത് നമ്മെ ആകര്‍ഷിക്കുകയും ചെയ്യുന്നു. പാപത്തോട് നോ പറയാനും കൃപയ്ക്ക് യെസ് പറയാനും അത് നമ്മെ പ്രേരിപ്പിക്കുന്നു.
ക്രി്‌സുതുവിനാല്‍ അസാധാരണമായ വിധത്തില്‍ രക്ഷിക്കപ്പെട്ടവളായിരുന്നു മറിയം. കാരണം ദൈവം തന്റെ മകന്റെ അമ്മയായി തിരഞ്ഞെടുക്കപ്പെട്ടവള്‍ അവളുടെ ജനനം മുതല്‍ എല്ലാവിധ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടവളായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. തന്റെ പുത്രനായ ക്രിസ്തുവുമായി എല്ലായ്‌പ്പോഴും പരിപൂര്‍ണ്ണമായ ബന്ധം അവള്‍ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. ഒരേ സമയം അവള്‍ ഈശോയുടെ ശിഷ്യയും മാതാവുമായിരുന്നു. പാപ്പ പറഞ്ഞു.
അമലോത്ഭവതിരുനാള്‍ മംഗളങ്ങള്‍ ആശംസിച്ച പാപ്പ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിക്കാനും മറന്നില്ല.