ന്യൂ ഡല്‍ഹി: ഏഷ്യന്‍ ഇന്റര്‍നാഷനല്‍ യംങ് കാത്തലിക് സ്റ്റുഡന്റസ് (IYCS)ചാപ്ലയിനായി ഫാ. ജേക്കബ് അനില്‍ നിയമിതനായി. സലേഷ്യന്‍ സഭാംഗമായ ഇദ്ദേഹം കര്‍ണ്ണാടകയിലെ മാംഗ്ലൂര്‍ രൂപതാംഗമാണ്. 1978 ജൂലൈ 15 ന് ജനിച്ച ഫാ. ജേക്കബ് യംങ് ക്രിസ്ത്യന്‍ സ്റ്റുഡന്റ്‌സിന്റെയും ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെയും നാഷനല്‍ കോര്‍ഡിനേറ്ററായിരുന്നു. 2009 ഡിസംബര്‍ 29 നാണ് വൈദികനായത്.
ഏഷ്യ ഭൂഖണ്ഡത്തിലെ 87 രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ IYCS ല്‍ അംഗങ്ങളാണ്.വത്തിക്കാനിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ ലെയ്റ്റിയുടെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്