Tuesday, February 3, 2026
spot_img
More

    തകര്‍ക്കപ്പെട്ട മാതാവിന്റെ രൂപം പുന:സ്ഥാപിച്ചു

    ന്യൂയോര്‍ക്ക്: രണ്ടുമാസങ്ങള്‍ക്ക് മുമ്പ് തകര്‍ക്കപ്പെട്ട പരിശുദ്ധ മാതാവിന്റെ രൂപം പുന: സ്ഥാപിച്ചു. കോണി ഐലന്റിലെ ചര്‍ച്ച് ഓഫ് ഔര്‍ ലേഡി ഓഫ് സൊളാസ് ദേവാലയത്തിലെ ഗാഡ്വെലൂപ്പെ മാതാവിന്റെ പുതിയ രൂപമാണ് ഗ്രോട്ടോയില്‍ സ്ഥാപിച്ചിരിക്കുന്നത്.

    നൂറുകണക്കിന് വിശ്വാസികള്‍ പ്രതിഷ്ഠാകര്‍മ്മ ചടങ്ങുകളില്‍ പങ്കെടുത്തു. ഗാഡ്വെലൂപ്പെ മാതാവിന്റെതിരുനാള്‍ ദിനത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കപ്പെട്ടത്. സെപ്തംബറിലാണ് മാതാവിന്റെ രൂപം തകര്‍ത്തത്. അക്രമിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

    കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ദേവാലയത്തിന് മാതാവിന്റെ രൂപം സ്ഥാപിക്കാന്‍ നൈറ്റ്‌സ് ഓഫ് കൊളംബസാണ് സാമ്പത്തികസഹായം നല്കിയത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!