വത്തിക്കാന്‍ സിറ്റി: ദരിദ്രമായ പുല്‍ക്കൂട് ഇന്നിന്റെ പശ്ചാത്തലത്തില്‍ നമ്മെ പല പ്രധാനപ്പെട്ട പാഠങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
എല്ലാ വിധത്തില്‍ നോക്കിയാലും വളരെ ദരിദ്രമായിരുന്നു പുല്‍ക്കൂട്. എന്നിട്ടും അത് സനേഹത്താല്‍ സമ്പന്നമായിരുന്നു. ജീവിതത്തിലെ യഥാര്‍ത്ഥ സമൃദ്ധി കടന്നുവരുന്നത് നാം ദൈവത്താല്‍ സ്‌നേഹിക്കപ്പെടുകയും മറ്റുള്ളവരെ സ്‌നേഹിക്കുകയും ചെയ്യുമ്പോഴാണ്. ഈ പാഠമാണ് പുല്‍ക്കൂട് നമുക്ക് പറഞ്ഞുതരുന്നത്. ക്രിസ്തുവിന്റെ സ്‌നേഹം മാത്രമേ നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയുളളൂ. നമ്മുടെ ഹൃദയത്തിലെ ആഴമേറിയ മുറിവുകള്‍ അത് ഉണക്കുന്നു. നിരാശയില്‍ നിന്ന് മോചിതരാക്കുകയും ദേഷ്യം, നിരന്തരമായ പരാതി എന്നിവയില്‍ നിന്ന് മോചിതരാക്കുകയും ചെയ്യുന്നു.
ക്രിസ്തുമസ് ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. ഇറ്റലിയിലെ ദേശീയ കര്‍ഫ്യൂ പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഇത്തവണ വത്തിക്കാനിലെ പാതിരാക്കുര്‍ബാന നേരത്തെയായിരുന്നു.