നൈജീരിയ: ക്രിസ്തുമസ് രാത്രിയില്‍ ബോക്കോ ഹരാമിന്റെ തേര്‍വാഴ്ചയില്‍ 11 പേര്‍ കൊല്ലപ്പെടുകയും വൈദികനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
ബോര്‍ണോ സ്‌റ്റേറ്റിലെ പെമി വില്ലേജാണ് ബോക്കോ ഹരാം ആക്രമിച്ചത്. ദേവാലയത്തിന് തീയിട്ടതിന് ശേഷമാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. സംഘടിതമായ ആക്രമണമാണ് ഇവിടെ നടന്നത്. ക്രിസ്തുമസ് രാത്രിയില്‍ ആക്രമണം ഉണ്ടായേക്കാം എന്ന് ക്രൈസ്തവര്‍ ഭയപ്പെട്ടിരുന്നു.