മതപ്പരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ കുടുംബങ്ങളെ ആരാധനയില്‍ നിന്ന് വിലക്കി

കര്‍ണ്ണാടക: ആരാധനയ്ക്കായി ഒരുമിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും പതിനഞ്ച് ക്രൈസ്തവ കുടുംബങ്ങള്‍ക്ക് കര്‍ണ്ണാടക പോലീസ് നിരോധനം ഏര്‍പ്പെടുത്തി. ക്രൈസ്തവ കുടുംബങ്ങള്‍ മതപ്പരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചാണ് പ്രാര്‍ത്ഥിക്കുന്നതിനും ആരാധനകള്‍ നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബണ്ണിമാര്‍ഡാറ്റി ഗ്രാമത്തിലെ ക്രൈസ്തവ കുടുംബങ്ങളെയാണ് പോലീസ് വിലക്കിയിരിക്കുന്നത്. ക്രൈസ്തവരുടെ നേരെ ഹൈന്ദവതീവ്രവാദികള്‍ പോലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കുന്നതിനും പീഡിപ്പിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇതെന്ന് ക്രൈസ്തവര്‍ പറയുന്നു.ഭാരതീയ ജനതാപാര്‍ട്ടിയാണ് കര്‍ണ്ണാടക ഭരിക്കുന്നത്. ക്രൈസ്തവ മതപീഡനങ്ങളുടെ ലിസ്റ്റില്‍ ഓപ്പണ്‍ ഡോര്‍സ് ഇന്ത്യയെ പെടുത്തിയിരിക്കുന്നത് പത്താം റാങ്കിലാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates