അമോറിസ് ലെത്തീത്സ്യയുടെ പത്താം വാര്‍ഷികാഘോഷം ഒക്ടോബര്‍ ഏഴു മുതല്‍ 14 വരെ

വത്തിക്കാന്‍ സിറ്റി‘ അമോറിസ് ലെത്തീത്സ്യയുടെ പത്താം വാര്‍ഷികാഘോഷം ഒക്ടോബര്‍ ഏഴു മുതല്‍ 14 വരെ നടക്കും. അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയും സിനഡിന്റെ ജനറല്‍ സെക്രട്ടറിയേറ്റും ഇതോട് അനുബന്ധിച്ച് പൗരസ്ത്യ കത്തോലിക്കാസഭകളുടെ വ്യക്തിസഭാ തലവന്മാര്‍ക്കും വിവിധ മെത്രാന്‍ സമിതികളുടെ അധ്യക്ഷന്മാര്‍ക്കും മാര്‍ഗരേഖ തയ്യാറാക്കി അയച്ചു. ആധുനിക യുഗത്തെ കുടുംബങ്ങള്‍, യുവാക്കളും വിവാഹത്തിലേക്കുള്ള അവരുടെ വിളിയുടെ കണ്ടെത്തലും, ദാമ്പത്യജീവിതം വിവാഹത്തിന്റെ ആദ്യവര്‍ഷങ്ങള്‍, ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍, സഭയുടെ പ്രേഷിതദൗത്യത്തില്‍ ക്രിസ്തീയ കുടുംബങ്ങള്‍ എന്നിവയാണ് മാര്‍ഗരേഖയില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലികപ്രബോധനമാണ് അമോറിസ് ലെത്തീത്സ്യ. 2016 മാര്‍ച്ച് 19 ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിദ്ധീകരിച്ച സിനഡാനന്തര അപ്പസ്‌തോലിക പ്രബോധനമാണ് ഇത്. 2026 മാര്‍ച്ച് 19 നാണ് ലെയോ പാപ്പ പത്താം വാര്‍ഷികത്തെക്കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്.


Vinayak Nirmal (Biju Sebastian)

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates