Wednesday, December 4, 2024
spot_img
More

    നൈജീരിയ: ബിഷപ് മാത്യുവിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ക്രിസ്ത്യന്‍ അസോസിയേഷന്‍

    നൈജീരിയ: സോക്കോട്ടോ ബിഷപ് മാത്യു കുക്കാഹിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ക്രിസ്ത്യന്‍ അസോസിയേഷന്‍. സുരക്ഷാഏജന്‍സികള്‍ അദ്ദേഹത്തിന്റെ സുരക്ഷാകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. മുസ്ലീം സോളിഡാരിറ്റി ഫോറത്തിന്റെ ഭീഷണി ബിഷപ്പിന് നേരെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ ആവശ്യം.

    ഗവണ്‍മെന്റിനെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ ക്രിസ്തുമസ് പ്രസംഗത്തിന് മാപ്പു പറയുകയോ അല്ലെങ്കില്‍ രാജ്യം വിട്ടുപോകുകയോ വേണമെന്നാണ് സോളിഡാരിറ്റി ഫോറത്തിന്റെ ഭീഷണി. രാജ്യത്തെ അക്രമങ്ങള്‍ക്ക് ഗവണ്‍മെന്റാണ് കാരണമെന്നായിരുന്നു ബിഷപ്പിന്റെ പ്രസംഗം. മുസ്ലീംപ്രസിഡന്റിനെ വിമര്‍ശിച്ചത് മുസ്ലീമിനെ വിമര്‍ശിക്കുന്നതിന് തുല്യമാണെന്നാണ് അവര്‍ ആരോപിക്കുന്നത്.

    ഈ സാഹചര്യത്തില്‍ ബിഷപ്പിന്റെ ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!