Friday, February 20, 2026
spot_img
More

    സ്വാതന്ത്ര്യമില്ലാത്ത സ്‌നേഹം സ്‌നേഹമല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍സിറ്റി: സ്വാതന്ത്ര്യമില്ലാത്ത സ്‌നേഹം സ്‌നേഹമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. രക്ഷ യാന്ത്രികമല്ല അത് സ്‌നേഹത്തിന്റെ ദാനമാണ്. അത് അപ്രകാരം തന്നെ മാനവസ്വാതന്ത്ര്യത്തിന് നല്കപ്പെട്ടിരിക്കുന്നു. നാം സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സ്വാതന്ത്ര്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. പക്ഷേ സ്വാതന്ത്ര്യമില്ലാത്ത സ്‌നേഹം സ്‌നേഹമല്ല.

    അത് ഒരു പക്ഷേ താല്പര്യമാകാം, ഭയമാകാം, പലതും ആകാം. പക്ഷേ സ്േനഹം എല്ലായ്‌പ്പോഴും സൗജന്യമാണ്. അത് സൗജന്യമാകയല്‍ സ്വതന്ത്രമായ ഒരു പ്രതികരണം അത് ആവശ്യപ്പെടുന്നു. മനോഭാവം മാറ്റുന്നതും ജീവിതം മാറ്റുന്നതുമാണ് മാനസാന്തരം. ഇനി മേല്‍ ലോകത്തിന്റെയല്ല യേശുവാകുന്ന ദൈവത്തിന്റെ മാതൃകകളാണ് നാം പിന്തുടരേണ്ടത്.

    യേശു ചെയ്തതുപോലെ അവിടുന്ന് നമ്മെ പഠിപ്പിച്ചതുപോലെ അവിടുത്തെ അനുഗമിക്കുക.പാപം പ്രത്യേകിച്ച് ലൗകികതയുടെ പാപം വായു പോലെ എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണെന്നും പാപ്പ നിരീക്ഷിച്ചു. നാം കരുതലുളളവരായിരിക്കണമെന്നും യേശു കടന്നുപോകുമ്പോള്‍ അവിടുത്തെ സ്വീകരിക്കാതെ പോകരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!