അഭയ കേസ്: സിസ്റ്റര്‍ സെഫി അപ്പീല്‍ നല്കി

കൊച്ചി: അഭയ കേസില്‍ വിചാരണകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെതിരെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.

വസ്തുതകള്‍ വിലയിരുത്താതെയുളള ഉത്തരവാണ് സിബിഐ കോടതിയുടേതെന്ന് അപ്പീലില്‍ പറയുന്നു. അഭയ കൊല്ലപ്പെട്ട രാത്രിയില്‍ ഫാ. കോട്ടൂരും താനും ഒരുമിച്ചുകണ്ടതിന് തെളിവില്ല. അന്നേദിവസം ഏതെങ്കിലും തരത്തിലുള്ള പ്രവൃത്തിയില്‍ തങ്ങള്‍ ഏര്‍പ്പെട്ടതിനും അഭയയുടെ ശരീരത്തിലെപരിക്കുകള്‍ തങ്ങളാണുണ്ടാക്കിയതെന്നതിനും തെളിവുകളില്ല. അഭയയുടെ മൃതദേഹംകിണറ്റില്‍ തള്ളിയത് ഹര്‍ജിക്കാരിയാണെന്ന വാദം നിലനില്‍ക്കുന്നതല്ല.

അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. തെളിവുകള്‍ കണ്ടെത്തുന്നതിലും മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് വീഴ്ച പറ്റിയെന്നും അപ്പീല്‍ പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates