Thursday, March 20, 2025
spot_img
More

    ഓരോ കൊച്ചുകാര്യങ്ങളും എന്റെ കൈകളിലേക്ക് വിട്ടുതരിക, മാതാവ് പറഞ്ഞ ഈ വാക്കുകള്‍ അനുസരിക്കാമോ?

    ഓരോ കൊച്ചുകാര്യങ്ങളും എന്റെ കൈകളിലേക്ക് വിട്ടുതരിക. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം എന്ന പുസ്തകത്തില്‍ വിഷനറിയോട് മാതാവ് പറഞ്ഞതാണ് ഇക്കാര്യം. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന വലിയ കാര്യങ്ങള്‍, അല്ലെങ്കില്‍ ദുഷ്‌ക്കരമായ കാര്യങ്ങള്‍ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുന്ന രീതിയുണ്ടാവാം പലര്‍ക്കും.

    എന്നാല്‍ ചെറിയ കാര്യങ്ങള്‍ അങ്ങനെ സമര്‍പ്പിക്കുക സാധാരണമല്ല. പക്ഷേ മാതാവ് പറയുന്നത് ഓരോ കൊച്ചുകാര്യങ്ങളും അമ്മയുടെ കൈകളിലേക്ക് വിട്ടുകൊടുക്കണമെന്നാണ്. നമുക്ക് അതനുസരിച്ച് നമ്മുടെ ജീവിതത്തിലെ , ഓരോ ദിവസത്തിലെയും തീരെ ചെറിയ കാര്യങ്ങള്‍ പോലും മാതാവിന്റെ കൈകളിലേക്ക് വച്ചുകൊടുക്കാം.

    ഞാന്‍ ചെയ്യുന്നതെല്ലാം മനസ്സിലാക്കാന്‍ നിനക്ക് സാധിക്കുകയില്ല. നീ സ്‌നേഹത്തോടെ പ്രാര്‍ത്ഥിക്കണം. ഞാന്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നീ കാര്യങ്ങളും മാതാവ് സന്ദേശമായി നല്കുന്നുണ്ട്. എങ്കിലും മാതാവ് ആവര്‍ത്തിച്ചുപറയുന്ന കാര്യം പ്രാര്‍ത്ഥിക്കുക പ്രാര്‍തഥിക്കുക പ്രാര്‍ത്ഥിക്കുക എന്നാണ്.

    അതെ നമുക്ക് പ്രാര്‍ത്ഥിക്കാം. അമ്മയോട് പ്രാര്‍ത്ഥിക്കാം. അതോടൊപ്പം വചനം വിശ്വാസത്തോടെ ഏറ്റുപറഞ്ഞ് നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

    ഇതാ ഇന്ന് നമുക്ക് സങ്കീര്‍ത്തനത്തില്‍ നിന്നുള്ള ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാം.

    കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാന്‍ ആരെ ഭയപ്പെടണം. കര്‍ത്താവ് എന്റെ ജീവിതത്തിന് കോട്ടയാണ്. ഞാന്‍ ആരെ പേടിക്കണം?( സങ്കീ 27:1;2)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!