ആത്മസംയമനം ആത്മീയ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. സുഖഭോഗങ്ങളുടെ ആകര്‍ഷണത്തെ മിതപ്പെടുത്തുകയും സൃഷ്ടവസ്തുക്കളുടെ ഉപയോഗത്തില്‍ സന്തുലിതാവസ്ഥ പാലിക്കുകയും ചെയ്യുന്ന ധാര്‍മ്മികസുകൃതമാണ് സംയമനം. അത് വാസനകളുടെ മേല്‍ ഇച്ഛാശക്തിയുടെ അധീശത്വത്തെ ശക്തിപ്പെടുത്തുകയും മാന്യതയുടെ പരിധികള്‍ക്കുള്ളില്‍ ആഗ്രഹങ്ങളെ പിടിച്ചുനിര്‍ത്തുകയും ചെയ്യുന്നു.
സംയമനമുള്ള വ്യക്തി ഐന്ദ്രിക തൃഷ്ണകളെ നന്മയിലേക്ക് നയിക്കുകയും ആരോഗ്യകരമായ വിവേചനം പുലര്‍ത്തുകയും തന്റെ ഹൃദയത്തിന്റെ ദുരാഗ്രഹങ്ങളനുസരിച്ച ചരിക്കാന്‍ ധൈര്യപ്പെടാതിരിക്കുകയും ചെയ്യുന്നു.
പഴയ നിയമം പലപ്പോഴും ആത്മസംയമനത്തെ പുകഴ്ത്തുന്നുണ്ട്. മിതത്വം, സമചിത്തത എന്നീ വാക്കുകളോടെയാണ് അതിനെ വിശേഷിപ്പിക്കുന്നത്. ഈ ലോകത്തില്‍ സമചിത്തതയോടും നീതിനിഷ്ഠയോടും ദൈവഭക്തിയോടും കൂടെ ജീവിക്കേണ്ടവരാണ് നാം. ആത്മസംയമനത്തോടെ ജീവിക്കുക എന്നാല്‍ ഒരുവന്‍ തന്റെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ ദൈവത്തെ സ്‌നേഹിക്കുക എന്നതാണ്.
സ്‌നേഹം സമഗ്രമായും അകലുഷിതമായും സുക്ഷിക്കപ്പെടുന്നു. ഇതാണ് സംയമനം.