ഗോവ: ഇന്ത്യയുടെ ദ്വിതീയ അപ്പസ്‌തോലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ച് ഹിന്ദു യൂട്യൂബര്‍ സനാതന ധര്‍മ്മ രക്ഷാസമിതിഏപ്രില്‍ 18 ന് സംഘടിപ്പിച്ച സമ്മേളനത്തില്‍ വച്ചാണ് ഗൗതം കാട്ടാര്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ അധിക്ഷേപിച്ചത്. ഇതിനെതിരെ ക്രൈസ്തവരുടെ ഭാഗത്തുനിന്ന് രൂക്ഷമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. വിവിധ മതസമൂഹങ്ങള്‍ ഈ പ്രതിഷേധത്തില്‍പങ്കെടുത്തു.
ഗോവയുടെ മധ്യസ്ഥനായിട്ടാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ കണക്കാക്കുന്നത്. ഫ്രാന്‍സിസ് സേവ്യര്‍ മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും യൂട്യൂബര്‍ ആരോപിച്ചു. എന്നാല്‍ വിശുദ്ധന്‍ ഒരിക്കലും ഹിന്ദുക്കളുടെ മേല്‍ മതപീഡനം നടത്തിയിട്ടില്ലെന്ന് ഗോവയിലെ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് സിറില്‍ ഫെര്‍ണാണ്ടസ് പറഞ്ഞു .ഗോവയിലെ ക്രൈസ്തവരില്‍ ഭൂരിപക്ഷവും കത്തോലിക്കരാണ്.
യൂട്യൂബറെ ഹിമാച്ചല്‍പ്രദേശില്‍ നിന്ന് ഏപ്രില്‍ 26 ന് പോലീസ് അറസ്റ്റ് ചെയ്തു. ശാരീരികാസ്വാസ്ഥ്യത്തെതുടര്‍ന്ന് ഗൗതമിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.