Wednesday, January 15, 2025
spot_img
More

    സഹരക്ഷകയായിട്ടല്ല അമ്മയായിട്ടാണ് ഈശോ മാതാവിനെ നമുക്ക് നല്കിയത്: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ഈശോ മാതാവിനെ നമുക്ക് ഏല്പിച്ചുതന്നിരിക്കുന്നത് സഹരക്ഷകയായിട്ടല്ല അമ്മയായിട്ടാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

    ക്രൈസ്തവര്‍ എല്ലായ്‌പ്പോഴും പരിശുദ്ധ അമ്മയ്ക്ക് മനോഹരമായ ശീര്‍ഷകങ്ങള്‍ നല്കി വിളിക്കാറുളള കാര്യവും പാപ്പ അനുസ്മരിച്ചു. എന്നാല്‍ ക്രിസ്തു മാത്രമാണ് രക്ഷകന്‍ എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. താന്‍ മരിക്കുന്നതിന് മുമ്പ് കുരിശില്‍ വച്ച് തന്റെ പ്രിയപ്പെട്ട ശിഷ്യര്‍ക്ക് മാതാവിനെ ഏല്പിച്ചുനല്കിയതിലൂടെ മേരിയുടെ മാതൃത്വം സഭ മുഴുവനും വ്യാപിച്ചു.

    ആ നിമിഷം മുതല്‍ നാം എല്ലാവരും അവളുടെ കൂടാരത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ഒരു ദേവതയായിട്ടോ സഹരക്ഷകയായിട്ടോ അല്ല ഈശോ മാതാവിനെ നമുക്ക് നല്കിയത്. അമ്മയായിട്ടു മാത്രമാണ്. ക്രിസ്തീയ ഭക്തി പല മനോഹരമായ ടൈറ്റിലുകളും മാതാവിന് നല്കുന്നുണ്ട് എന്നത് ശരിയാണ്. ഒരു കുഞ്ഞ് തന്റെ അമ്മയെ പലതരം പേരുകള്‍ വിളിക്കുന്നതിന് തുല്യമാണ് അത്. മാധ്യസ്ഥന്‍ ക്രിസ്തു മാത്രം.

    പിതാവിലേക്ക് അടുക്കാന്‍ നാം കടന്നുപോകേണ്ട പാലമാണ് ക്രിസ്തു. അവിടുന്ന് മാത്രമാണ് രക്ഷകന്‍. ക്രിസ്തുവിനോടു ചേര്‍ന്ന് മറ്റാരും സഹരക്ഷകരായിട്ടില്ല. അവിടുന്ന് മാത്രം. ക്രൈസ്തവരുടെ ജീവിതത്തില്‍ മറിയത്തിന് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. കാരണം അവള്‍ ഈശോയുടെ അമ്മയാണ്. അവളുടെ കൈകള്‍, കണ്ണുകള്‍, പെരുമാറ്റം എല്ലാം ജീവിക്കുന്ന മതബോധനമാണ്. ക്രിസ്തുവെന്ന കേന്ദ്രത്തെയാണ് അവള്‍ പോയ്ന്റ് ചെയ്യുന്നത്. അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍. അതാണ് മറിയം പറയുന്നത്. അവള്‍ എപ്പോഴും ക്രിസ്തുവിനെ റഫര്‍ ചെയ്യുന്നു. മറിയമാണ് ആദ്യശിഷ്യ.

    പാപ്പ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!