വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തിലൂടെ കടന്നുപോകുന്ന ഈ ദിവസങ്ങളില്‍ ക്രിസ്തുവിന്റെപീഡാസഹനങ്ങളെ അനുസ്മരിക്കുമ്പോള്‍ യുദ്ധത്തിന്റെ ഇരകളായി മാറിയ നിഷ്‌ക്കളങ്കരെയും അക്രമത്തിനും അബോര്‍ഷനും ഇരകളായവരെയും ഓര്‍മ്മിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
നമ്മുടെ കാലത്ത് ക്രൂശിക്കപ്പെടുന്നവരാണ് അവര്‍. ക്രൂശിതനായ ക്രിസ്തുവിന്റെ ചിത്രത്തിന് മുമ്പില്‍ നില്ക്കുമ്പോള്‍ നാം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. അവര്‍ക്ക് നാം ്ക്രിസ്തുവില്‍ നിന്ന് സമാധാനം വാങ്ങിക്കൊടുക്കണം. ക്രൂശിക്കപ്പെടുന്ന വ്യക്തികളിലെല്ലാം ക്രിസ്തുവുണ്ട്. വത്തിക്കാന്‍ അപ്പസ്‌തോലിക് പാലസില്‍ നിന്ന് ലൈവ് സ്ട്രീമിങ്ങിലൂടെ നല്കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.
ദു: ഖവെള്ളി പ്രായശ്ചിത്തപ്രവൃത്തികള്‍ക്കും ഉപവാസത്തിനും പ്രാര്‍ത്ഥനകള്‍ക്കും ദു:ഖശനി നിശ്ശബ്ദതകള്‍ക്കും വേണ്ടിയുളള ദിനമാണെന്നും പാപ്പ പറഞ്ഞു.