Tuesday, July 1, 2025
spot_img
More

    മെക്‌സിക്കോ; ചാപ്പലിലെ സക്രാരിയും ദിവ്യകാരുണ്യവും നശിപ്പിക്കപ്പെട്ടു

    മെക്‌സിക്കോ: സെന്റ് സെബാസ്റ്റിയന്‍ ദേവാലയത്തിന്റെ കീഴിലുള്ള ഹോളി ഫാമിലി ചാപ്പലില്‍ മോഷണം. മോഷണശ്രമത്തിനിടയില്‍ അക്രമികള്‍ സക്രാരി തകര്‍ക്കുകയും തിരുവോസ്തി നിലത്തു വലിച്ചെറിയുകയും ചെയ്തു. പല വിശുദ്ധ വസ്തുക്കളും മോഷണം പോയതായും രൂപത പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

    ഏപ്രില്‍ 8 നാണ് മോഷണവും തുടര്‍ന്നുളള അക്രമവും നടന്നത്. കര്‍ത്താവിന്റെ പൂജ്യശരീരത്തോടും തിരുരക്തത്തോടും കാണിച്ച അനാദരവിനെതിരെ പ്രായശ്ചിത്തപ്രവൃത്തികള്‍ക്കായി വിശ്വാസികളെ പത്രക്കുറിപ്പില്‍ ആഹ്വാനം ചെയ്തിട്ടുമുണ്ട്. ദേവാലയങ്ങളുടെയും ചാപ്പലുകളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!