spot_imgspot_imgspot_imgspot_img

കോവിഡ്; മലയാളി യുവവൈദികന്‍ നാഗ്പ്പൂരില്‍ മരണമടഞ്ഞു

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു യുവ വൈദികന്‍ മരണമടഞ്ഞു. നാഗ്പ്പൂര്‍ അതിരൂപതയിലെ ഫാ. ലിജോ തോമസാണ് മരണമടഞ്ഞത്. 38 വയസ് പ്രായമേ ഉണ്ടായിരുന്നുളളൂ.

ഇന്നലെ ഉച്ചകഴിഞ്ഞ് ചന്ദ്രപ്പൂര്‍ ക്രൈസ്റ്റ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. നാഗ്പ്പൂര്‍ അതിരൂപതയുടെ മുന്‍ പബ്ലിക് റിലേഷന്‍ ഓഫീസറായിരുന്നു. ആര്‍ച്ച് ബിഷപ് അബ്രഹാം വിരുതുകുളങ്ങരയുടെ സെക്രട്ടറിയായും സേവനം ചെയ്തിരുന്നു. കാത്തലിക് പ്രസ് അസോസിയേഷന്‍ ഫാ. ലിജോയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഏപ്രില്‍ 20 നും 23 നും ഇടയില്‍ കോവിഡ് മൂലം 15 കത്തോലിക്കാ പുരോഹിതരാണ് മരണമടഞ്ഞിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ 20 പുരോഹിതരും മരണമടഞ്ഞിട്ടുണ്ട്.

ഭാരതസഭയില്‍ രൂപതവൈദികരും സന്യാസവൈദികരുമായി 30,000 പേരാണുള്ളത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates