Saturday, October 5, 2024
spot_img
More

    ബുര്‍ക്കിനോ ഫാസോയില്‍ സലേഷ്യന്‍ വൈദികനെ കുത്തിക്കൊന്നു, മറ്റൊരു വൈദികന്‍ ഗുരുതരാവസ്ഥയില്‍


    ബുര്‍ക്കിനോ ഫാസോ: ഫാ. ഫെര്‍നാന്‍ഡോ ഫെര്‍ണാണ്ടസിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മറ്റൊരു വൈദികനും കുത്തേറ്റു. വൈദികരുടെ മുന്‍ പാചകക്കാരനാണ് കുത്തിയത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

    1994 മുതല്‍ സലേഷ്യന്‍ വൈദികര്‍ ഇവിടെ സേവനം ചെയ്തുവരുന്നു. തെരുവുകുട്ടികളുടെ പുനരധിവാസവും പ്രഫഷനല്‍ ട്രെയിനിങ് സെന്ററുമാണ് ഇവരുടെ പ്രധാന പ്രവര്‍ത്തന മണ്ഡലങ്ങള്‍.

    ഫെബ്രുവരി 15 ന് സലേഷ്യന്‍ വൈദികനായ ഫാ. അന്റോണിയോ ഫെര്‍നാണ്ടസ് ജിഹാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വിശുദ്ധ കുര്‍ബാനയുടെ സമയത്ത് നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് വിശ്വാസികള്‍ പള്ളിക്കുള്ളില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. അതുപോലെ മരിയന്‍ പ്രദക്ഷിണം നടക്കുമ്പോള്‍ നടന്ന ഭീകരാക്രമണത്തില്‍ നാലു വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!