spot_imgspot_imgspot_imgspot_img

വാക്‌സിനും ഓക്‌സിജനും സൗജന്യമായി ലഭിക്കണം: സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനും ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജനും ജനങ്ങളുടെ അവകാശമാണെന്നും എല്ലാ ജനങ്ങള്‍ക്കും ഇത് സൗജന്യമായി നല്‌കേണ്ട ഉത്തരവാദിത്തം ഭരണനേതൃത്വങ്ങള്‍ക്കുണ്ടെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി. സി സെബാസ്റ്റിയന്‍.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ജനങ്ങളുടെ ജീവന്‍ വച്ചുള്ള പരസ്പര വെല്ലുവിളിയും പഴിചാരലും അവസാനിപ്പിക്കണം. ഈ അടിയന്തര പ്രതിസന്ധി ഘട്ടത്തില്‍ രാഷ്ട്രീയ വിലപേശല്‍ ശരിയായ നടപടിയല്ല. അതേസമയം ഭരണവൈകല്യങ്ങളും വീഴ്ചകളും ചൂണ്ടികാണിക്കേണ്ടതും തിരുത്തലുകള്‍ക്ക് വിധേയമാക്കേണ്ടതുമാണ്.

തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളെ തെരുവിലിറക്കി കോവിഡ് മാനദണ്ഡങ്ങള്‍ അട്ടിമറിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് സ്വമേധയാ കേസെടുക്കാന്‍ നീതിന്യായ കോടതികളും മനുഷ്യാവകാശ കമ്മീഷനും ആര്‍ജ്ജവം കാണിക്കണമെന്നും വി. സി സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates