ടൈലര്‍: അമേരിക്കയ്ക്ക് വേണ്ടി വിശുദ്ധ യൗസേപ്പിതാവിനോട് 31 ദിവസവും പ്രാര്‍ത്ഥിക്കാന്‍ ബിഷപ്പിന്റെ ആഹ്വാനം. തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ഇന്ന് ആചരിക്കുമ്പോള്‍ ഇന്നുമുതല്‍ 31 ാം തീയതിവരെ അമേരിക്കയ്ക്ക് വേണ്ടി വിശുദ്ധനോട് മാധ്യസ്ഥപ്രാര്‍ത്ഥന നടത്തണമെന്നാണ് ടൈലര്‍ രൂപതയുടെ ബിഷപ് ജോസഫ് സ്ട്രിക് ലാന്‍ഡ് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ലോകത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക,, നമ്മുടെ രാജ്യത്തി്‌ന വേണ്ടി പ്രാര്‍ത്ഥിക്കുക, സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. അദ്ദേഹം പറയുന്നു. വിശുദ്ധ ജോസഫിനോടുള്ള ഏതെങ്കിലും നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.