കോവിഡ് മൂലം മരണമടഞ്ഞ സ്ത്രീയുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതിന് വികാരി വിസമ്മതിച്ചു

മോഹന: ബെര്‍ഹാംപൂര്‍ രൂപതയിലെ മോഹന സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ ദേവാലയ സെമിത്തേരിയില്‍ കോവിഡ് മൂലം മരണമടഞ്ഞ വ്യക്തിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടവകവൈദികന്‍ വിസമ്മതിച്ചതായി വാര്‍ത്ത.

63 കാരിയായ മഞ്ജുള ബീറോയുടെ മൃതദേഹം അടക്കം ചെയ്യുന്നതിനാണ് വികാരി ഫ. വാലന്റൈന്‍ യു സിംങ് തടസം പറഞ്ഞതെന്ന് പരേതയുടെ മകന്‍ രജനീകാന്ത് ബീറോ ആരോപിച്ചു. ഒടുവില്‍ സ്വന്തം വീട്ടുവളപ്പില്‍ തന്നെയാണ് മഞ്ജുളയെ അടക്കം ചെയ്തത്.

സംസ്‌കാരത്തെ സംബന്ധിച്ച് തഹസീല്‍ദാറും വികാരിയച്ചനും മരിച്ചവ്യക്തിയുടെ കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പാണ് ഇതിന് കാരണമെന്നു പിന്നീട് ഖേദം അറിയിച്ചുകൊണ്ടുളള പ്രസ്താവനയില്‍ ഫാ. വാലന്റൈന്‍ പ്രതികരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയക്കുള്ളില്‍ നാലു കോവിഡ് മരണങ്ങള്‍ ഇടവകയില്‍ നടന്നിട്ടുണ്ടെന്നും അവയെല്ലാം സെമിത്തേരിയില്‍ തന്നെയാണ് അടക്കം ചെയ്തതെന്നും വാര്‍ത്തയുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates