തൃശൂര്‍: ചുരുങ്ങിയ കാലം കൊണ്ട് കത്തോലിക്കാവിശ്വാസികളുടെ പ്രിയപ്പെട്ട ചാനലായി മാറിയ ഷെക്കെയ്‌ന ടെലിവിഷന്‍ ഇനി ഹിന്ദിയിലും. ഷെക്കെയ്‌ന ഭാരത് എന്ന പേരിലാണ് ഹിന്ദി ചാനല്‍ സംപ്രേഷണം ആരംഭിക്കുന്നത്. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഷെക്കെയ്‌ന ടെലിവിഷന്‍ മാനേജിംങ് ഡയറക്ടര്‍ ബ്ര. സന്തോഷ് കരുമത്ര അറിയിച്ചു.
ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ഹിന്ദി പരിചിതമായ ഭാഷയാണ് എന്നത് കണക്കിലെടുത്താണ് ഷെക്കെയ്‌ന ഹിന്ദിയിലും ആരംഭിക്കാന്‍ പോകുന്നതെന്ന് ബ്ര. സന്തോഷ് കരുമത്ര അറിയിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഷെക്കെയ്‌ന ഭാരത് സംപ്രേഷണം ആരംഭിക്കും.
2019 ഒക്ടോബര്‍ ഏഴു മുതലാണ് ഷെക്കെയ്‌ന ടെലിവിഷന്‍ മുഴുവന്‍ സമയ സംപ്രേഷണം ആരംഭിച്ചത്.