വത്തിക്കാന്‍ സിറ്റി: കത്തോലിക്കര്‍ ദിവസം മുഴുവന്‍ ജീസസ് പ്രെയര്‍ ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈസ്റ്റേണ്‍ ക്രിസ്റ്റിയാനിറ്റിയുടെ മിസ്റ്റിക്കല്‍ പാരമ്പര്യത്തില്‍ ഉണ്ടായിരുന്ന പ്രാര്‍ത്ഥനയായിരുന്നു അതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റഷ്യന്‍ സ്പിരിച്ച്വല്‍ ക്ലാസിക്കായ ദ വേ ഓഫ് എ പില്‍ഗ്രിം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ സന്ദേശം നല്കിയത്. തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുക, എല്ലാകാര്യങ്ങളിലും എപ്പോഴും നന്ദി പ്രകാശിപ്പിക്കുക ഇതാണ് നമ്മെക്കുറിച്ചുള്ള ദൈവഹിതമെന്ന് ബൈബിള്‍ ഭാഗത്തിലൂടെ സമര്‍ത്ഥിച്ച പാപ്പ തുടര്‍ന്നു.
പൗലോസ് അപ്പസ്‌തോലന്റെ ഈ വാക്കുകള്‍ മേല്‍പ്പറഞ്ഞ ഗ്രന്ഥകാരനെ അത്ഭുതപ്പെടുത്തി. തടസ്സമില്ലാതെ എങ്ങനെയാണ് പ്രാര്‍ത്ഥിക്കാന്‍ കഴിയുക, ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും ഏകാഗ്രത നഷ്ടമാകുമ്പോള്‍ നമുക്കെങ്ങനെയാണ് തുടര്‍ച്ചയായി പ്രാര്‍തഥിക്കാന്‍ കഴിയുന്നത്. ഇങ്ങനെയൊരു അന്വേഷണത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് ജീസസ് പ്രെയര്‍ രൂപം കൊണ്ടത്. പാപ്പ വിശദീകരിച്ചു.
ശ്വാസം ഒരിക്കലും നിലയ്ക്കുന്നില്ല, നാം ഉറങ്ങുമ്പോള്‍ പോലും. അതുപോലെയാണ് പ്രാര്‍ത്ഥനയും. പ്രാര്‍ത്ഥന ജീവിതത്തിന്റെ ശ്വാസമാണ്. നമുക്ക് രണ്ടു കൈകളും രണ്ടു കണ്ണുകളുമുണ്ട്, രണ്ട് കൈകളും. ജോലിയും പ്രാര്‍ത്ഥനയും അതുപോലെ കോപ്ലിമെന്ററിയാണ്. പാപ്പ പറഞ്ഞു. എത്ര തിരക്കുപിടിച്ച ജീവിതമാണെങ്കിലും ജീസസ് പ്രെയര്‍ പ്രാര്‍ത്ഥിക്കുക. അത് ക്രിസ്തുവുമായി നിങ്ങളെ ഐക്യത്തിലാക്കും. പാപ്പ ഓര്‍മ്മിപ്പിച്ചു.
കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്റെ പുത്രാ പാപിയായ എന്റെ മേല്‍ കരുണയായിരിക്കണമേ എന്നതാണ് ജീസസ് പ്രെയര്‍.