മിഡില്‍ ഈസ്റ്റിനെ തിരുക്കുടുംബത്തിന് സമര്‍പ്പിക്കുന്നു

ജെറുസലേം: മിഡില്‍ ഈസ്റ്റിനെ കത്തോലിക്കാ മെത്രാന്മാര്‍ തിരുക്കുടുംബത്തിന് സമര്‍പ്പിക്കുന്നു. ജൂണ്‍ 27 നാണ് സമര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്നതെന്ന് ജെറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്ക പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു.

നസ്രത്തിലെ മംഗളവാര്‍ത്ത ബസിലിക്കയില്‍ വച്ചായിരിക്കും ചടങ്ങുകള്‍. പാത്രിയാര്‍ക്ക പിയര്‍ബാറ്റിസ്റ്റ പിസ്സബല്ല കാര്‍മ്മികനായുള്ള വിശുദ്ധ കുര്‍ബാന മധ്യേ സമര്‍പ്പണം നടക്കും. തിരുക്കുടുംബത്തിന്റെ ചിത്രത്തിന്റെ വെഞ്ചരിപ്പും ഇതോട് അനുബന്ധിച്ചു നടക്കും.

തുടര്‍ന്ന് ലെബനോനില്‍ നിന്ന് തിരുസ്വരൂപത്തിന്റെ തീര്‍ത്ഥാടനം ആരംഭിക്കും. യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ സമാപനമായ ഡിസംബര്‍ എട്ടിന് തിരുസ്വരൂപം തിരികെയെത്തും. നസ്രത്തിലെ സെന്റ് ജോസഫ് ചര്‍ച്ചിലെ അള്‍ത്താരയില്‍ ഈ ചിത്രം പ്രതിഷ്ഠിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates