വാക്‌സിനേഷന്‍; ദരിദ്രര്‍ക്ക് മുന്‍ഗണന നല്കണമെന്ന് ആവര്‍ത്തിച്ച് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമ്പോള്‍ ദരിദ്രര്‍ക്ക് മുന്‍ഗണന നല്കണമെന്ന് വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രമോഷന്‍ ഓഫ് ദ ന്യൂ ഇവാഞ്ചലൈസേഷന്‍ ആര്‍ച്ച് ബിഷപ് റിനോ ഫിസിഷെല്ല. ലോക ദരിദ്രദിനത്തോട് അനുബന്ധിച്ച മാര്‍പാപ്പയുടെ സന്ദേശം പ്രസ് കോണ്‍ഫ്രന്‍സില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ 14 നാണ് ലോകദരിദ്ര ദിനം ആചരിക്കുന്നത്. ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്കുന്നതില്‍ മുന്‍ഗണന കൊടുക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുകയുള്ളൂ. ഈ വര്‍ഷം ജനുവരി മുതല്‍ വത്തിക്കാന്‍ ഭവനരഹിതരും ദരിദ്രരുമായ 1500 ആളുകള്‍ക്ക് വാക്‌സിന്‍ നല്കിയിരുന്നു.

കോവിഡ് പകര്‍ച്ചവ്യാധി കഴിഞ്ഞ വര്‍ഷം 115 മില്യന്‍ ആളുകളെ ദാരിദ്ര്യത്തിലേക്ക് വലിച്ചിഴച്ചതായി വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം അവസാനമാകുമ്പോഴേയ്ക്കും അത് 150 മില്യന്‍ ആയി വര്‍ദ്ധിക്കുമെന്നാണ് സൂചനകള്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates