വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ സുപ്രീം ട്രൈബ്യൂണല്‍ ഓഫ് ദ അപ്പസ്‌തോലിക് സിഗ്നാറ്റിയൂറയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയതായി 12 അംഗങ്ങളെ നിയമിച്ചു. പരിശുദ്ധ സിംഹാസനത്തിലെ മൂന്നു കോടതികളിലൊന്നാണ് സുപ്രീം ട്രൈബ്യൂണല്‍ ഓഫ് ദ അപ്പസ്‌തോലിക് സിഗ്നാറ്റിയൂറ. മറ്റ് രണ്ടു കോടതികളില്‍ നിന്നുമുള്ള അപ്പീലുകള്‍ കേള്‍ക്കുന്നത് ഇവിടെയാണ്. അഞ്ചു വര്‍ഷത്തേക്കാണ് അംഗങ്ങളുടെ കാലാവധി. മാര്‍പാപ്പയാണ് കോടതിയിലെ സുപ്രീം ജഡ്ജ്.
അമേരിക്കന്‍ കര്‍ദിനാള്‍ ജെയിംസ് ഹാര്‍വെ, ബിഷപ് മാര്‍ക്ക് ബാര്‍ട്ട്ചാക്ക്, ജര്‍മ്മന്‍ കര്‍ദിനാള്‍ ജെര്‍ഹാര്‍ഡ് ലുഡ്വിംങ് മുളളര്, കര്‍ദിനാള്‍ മാരിയോ ഗ്രെച്ച് എന്നിവര്‍ പുതിയ അംഗങ്ങളില്‍ പെടുന്നു. സ്ലോവാക്യ, സ്‌പെയ്ന്‍, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുളള മെത്രാന്മാരും നിയമിതരായിട്ടുണ്ട്.