Sunday, October 6, 2024
spot_img
More

    റൊമാനിയായിലെ കത്തോലിക്കാസഭയ്ക്ക് ഇത് അഭിമാനകരമായ നിമിഷം; ഏഴ് ഗ്രീക്ക്- കാത്തലിക് മെത്രാന്മാര്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

    ഇറ്റലി: കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് കൊല്ലപ്പെട്ട റൊമാനിയായിലെ ഏഴ് ഗ്രീക്ക് കത്തോലിക്കാ മെത്രാന്മാരെ ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. സഭയെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ കൊല്ലപ്പെട്ടവരായിരുന്നു ഇവര്‍. ജീവന്‍ നഷ്ടമാകുന്ന സാഹചര്യത്തിലും വിശ്വാസം തള്ളിപ്പറയാത്തവര്‍ 1950 നും 1970 നും ഇടയിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇവരെല്ലാം മരണംവരെ ജയിലില്‍ ആയിരുന്നു. ഏകാന്തവാസവും തണുപ്പും വിശപ്പും രോഗങ്ങളും കഠിനാദ്ധ്വാനവും ചേര്‍ന്നായിരുന്നു ഇവരുടെ മരണം സംഭവിച്ചത്. മതപരമായ ചടങ്ങുകള്‍ ഒന്നുമില്ലാതെയായിരുന്നു ഭരണാധികാരികള്‍ ഇവരെ സംസ്‌കരിച്ചതും. വലേറിയു, വാസിലെ, റ്റിറ്റോ ,ലോണ്‍, അലക്‌സാണ്ട്രു, ഇലുലി, ലോണ്‍ സിസിയു എന്നിവരാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ റൊമേനിയ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. റൊമേനിയായിലെ കത്തോലിക്കാസഭയെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ദിവസവും നിമിഷവുമാണ്. രാജ്യത്ത് കത്തോലിക്കര്‍ വെറും ആറു ശതമാനം മാത്രമാണ്. ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ് ആണ് ജനസംഖ്യയിലെ 70 ശതമാനവും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!