കാഡുന: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുന്ന സാഹചര്യത്തില്‍ നൈജീരിയായിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഗവണ്‍മെന്റ് ഉത്തരവ്. കാഡുനയില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് 140 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയത്. കാഡുന സ്‌റ്റേറ്റ് സ്‌കൂള്‍ ക്വാളിറ്റി അഷ്വറന്‍സ് അതോറിറ്റിയാണ് പതിമൂന്ന് സ്‌കൂളുകള്‍ക്ക് ഉത്തരവ് നല്കിക്കൊണ്ട് കത്ത് അയച്ചിരിക്കുന്നത്. ഇവയില്‍ ഭൂരിപക്ഷവും ക്രൈസ്തവ മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്‌കൂളുകളാണ്.
താല്്ക്കാലികമായിട്ടാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. കാഡുനയില്‍ കൂട്ടത്തോടെയുള്ള തട്ടിക്കൊണ്ടുപോകലുകള്‍ സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയില്‍ 24 മണിക്കൂറിനുളഅളില്‍ നാലു തട്ടിക്കൊണ്ടുപോകലുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 140 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയ സംഭവവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 28 വിദ്യാര്‍ത്ഥികള്‍ മോചിതരായിട്ടുണ്ട്.