Sunday, October 6, 2024
spot_img
More

    “മറ്റുള്ളവരെ സേവിക്കാനുള്ളതാണ് നമ്മുടെ സ്വാതന്ത്ര്യം”


    റൊമാനിയ: സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത് മറ്റുള്ളവരെ സേവിക്കാന്‍ വേണ്ടിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റൊമേനിയ സന്ദര്‍ശന വേളയില്‍ കുടുംബങ്ങളോടും യുവജനങ്ങളോടുമായി സംസാരിക്കുകയായിരുന്നു പാപ്പ.

    ദൈവം നമുക്കെല്ലാവര്‍ക്കും ഓരോ ദൈവവിളികള്‍ നല്കിയിട്ടുണ്ട്. നമുക്ക് നല്കിയിരിക്കുന്ന കഴിവുകളും യോഗ്യതകളും കണ്ടെത്തി അത് മറ്റുള്ളവരുടെ സേവനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ നാം കടപ്പെട്ടവരാണ്. കുടുംബത്തിന്റെ വേരുകള്‍ പ്രധാനപ്പെട്ട കാര്യമാണ്. ആ വേരുകള്‍ മറക്കരുത്. വീട്ടില്‍ നിന്ന് പഠിച്ച മനോഹരവും പ്രധാനപ്പെട്ടതുമായ കാര്യങ്ങള്‍ ഒരിക്കലും മറന്നുപോകരുത്. വളരുമ്പോള്‍ നിങ്ങളൊരിക്കലും മറക്കരുതാത്ത രണ്ടു വ്യക്തികളാണ് അമ്മയും വല്യമ്മയും. അവരാണ് നിങ്ങള്‍ക്ക് വിശ്വാസത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്കിയത്.

    വിശ്വാസം എന്ന് പറയുന്നത് ഒരു വസ്തുവല്ല, അതൊരു സമ്മാനമാണ്. നമ്മള്‍ ദൈവത്തിന്റെ വിശ്വസ്തരായ മക്കളാണ്. ദൈവം നമുക്ക് പിതൃസഹജമായ സ്‌നേഹം നല്കുന്നു. ഓരോ ദിവസവും വളരെ വ്യക്തിപരമായി.

    തിന്മയാണ് നമ്മെ വേര്‍തിരിക്കുന്നത് അവന്‍ വിചാരിക്കുന്നത് നാം മറ്റുള്ളവരില്‍ നിന്ന് അകന്നും വേര്‍പെട്ടും ജീവിക്കണം എന്നാണ്. വിശ്വാസം വാക്കുകള്‍ കൊണ്ടു മാത്രം പകരപ്പെടേണ്ടതല്ല അത് നോട്ടം കൊണ്ടും പ്രവൃത്തികൊണ്ടും കരുതല്‍ കൊണ്ടും വളരേണ്ടതാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!