Thursday, July 31, 2025
spot_img
More

    വത്തിക്കാന്‍ ഗാര്‍ഡനില്‍ കൊളംബിയായുടെ മാധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ ചിത്രം സ്ഥാപിച്ചു

    കൊളംബിയ: കൊളംബിയായുടെ മധ്യസ്ഥയായ ഔര്‍ ലേഡി ഓഫ് ദ റോസറി ഓഫ് ചിക്വിന്‍ക്വിയിറയുടെ ഓയില്‍ പെയിന്റിംങ് വത്തിക്കാന്‍ ഗാര്‍ഡനില്‍ സ്ഥാപിച്ചു. കൊളംബിയായുടെ മധ്യസ്ഥയായി മാതാവിനെ പ്രതിഷ്ഠിച്ചതിന്റെ 102 ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഇത്.

    കൊളംബിയന്‍ ജനതയ്ക്ക് വെര്‍ജിന്‍ ഓഫ് ചിക്വിന്‍ക്വിയിറയോടുള്ള ഭക്തി നാനൂറ്റമ്പതോളം വര്‍ഷത്തെ പഴക്കമുണ്ട്. കൊളംബിയ ഗവണ്‍മെന്റാണ് ഈ സമ്മാനം വത്തിക്കാന് നല്കിയത്. ജൂലൈ ഒമ്പതിനാണ് വത്തിക്കാന്‍ ഗാര്‍ഡനില്‍ ചിത്രം സ്ഥാപിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ ചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും ആശുപത്രിവാസം അതിന് വിഘാതമായിരുന്നു. കര്‍ദിനാള്‍ ഗ്വിസെപ്പി ബെര്‍ട്ടെല്ല ചടങ്ങുകള്‍ക്ക് മുഖ്യകാര്മ്മികനായിരുന്നു.

    1577-1586 വര്‍ഷങ്ങളിലാണ് ഈ രൂപത്തിന്റെ യഥാര്‍ത്ഥ പിറവി. ഉണ്ണീശോയെ കയ്യിലെടുത്തു നില്ക്കുന്ന മാതാവും ഇരുവരുടെയും വശങ്ങളിലായി വിശുദ്ധ ആന്‍ഡ്രുവും വിശുദ്ധ ആന്റണിയും നില്ക്കുന്നതാണ് പ്രശസ്തമായ ഈ ചിത്രം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!