Monday, July 14, 2025
spot_img
More

    ക്രിസ്ത്യന്‍ പള്ളി പൊളിച്ചത് ന്യൂനപക്ഷങ്ങളില്‍ ആശങ്ക കൂട്ടി: എംപിമാര്‍

    ന്യൂഡല്‍ഹി: ഡല്‍ഹി ലഡോ സരായി ലിറ്റില്‍ ഫഌവര്‍ പള്ളി തകര്‍ത്ത സംഭവത്തില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ നോട്ടീസ് നല്കിയതായി കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍ അറിയിച്ചു സംഭവത്തെക്കുറിച്ചു സബ്മിഷന് പുറമെ അടിയന്തര പ്രമേയത്തിന് കൂടി നോട്ടീസ് നല്കുമെന്ന് യുഡിഎഫ് എല്‍ഡിഎഫ് എംപിമാര്‍ അറിയിച്ചു. ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെയുണ്ടായ പള്ളി പൊളിക്കലും ലക്ഷദ്വീപിലെ പ്രശ്‌നങ്ങളും ന്യൂനപക്ഷങ്ങളില്‍ ആശങ്ക വളര്‍ത്തിയെന്ന് തോമസ് ചാഴികാടന്‍, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹനാന്‍ എന്നിവര്‍ പറഞ്ഞു. തെക്കന്‍ ഡല്‍ഹിയിലെ അന്ധേരിയ മോഡിലെ തകര്‍ക്കപ്പെട്ട പള്ളിയും അവര്‍ സന്ദര്‍ശിച്ചു.

    പള്ളി തകര്‍ത്ത സംഭവം ഞെട്ടിപ്പിക്കുന്നതും ഭരണഘടന ഉറപ്പുനല്കുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് അവര്‍ പറഞ്ഞു. ഫരീദാബാദ് സീറോ മലബാര്‍ രൂപതയിലെ ലിറ്റില്‍ ഫഌവര്‍ പള്ളി വികാരി ഫാ. ജോസ് കന്നുംകുഴിയും ഇടവകസമൂഹവുമായും എംപിമാര്‍ വിശദമായ ചര്‍ച്ച നടത്തി.

    വിശ്വാസികളോടുള്ള വെല്ലുവിളിയാണ് ഇതെന്നും ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന പല അജന്‍ഡകളുമുണ്ടെന്നെന്നും അവര്‍ ആരോപിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!