Friday, January 23, 2026
spot_img
More

    “എന്റെ അല്‍ഫോന്‍സാമ്മ ” ഗ്ലോബൽ ഓൺലൈൻ തിരുനാൾ ആഘോഷം ഇന്ന്

    .
     വിശുദ്ധ  അൽഫോൻസാമ്മയുടെ    75-ാമത് ഓർമ്മദിനം സീറോ മലബാർ സഭയുടെ  തലവൻ  മേജർ ആർച്ചുബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി   ഉത്ഘാടനം  നിർവ്വഹിക്കും. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത  മാർ ജോസഫ് പെരുന്തോട്ടം   അധ്യക്ഷത വഹിക്കും. പാലാ രൂപതാധ്യക്ഷൻ  മാർ  ജോസഫ് കല്ലറങ്ങാട്ട് ,കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ  മാർ ജോസ് പുളിക്കൽ ,കോഴിക്കോട് രൂപതാധ്യക്ഷൻ  ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ്പ് .ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് കെ സി ബി സി  മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി, പാലാ രൂപത സഹായമെത്രാനും വി.അൽഫോൻസാമ്മയുടെ കുടുംബാംഗവുമായ മാർ ജേക്കബ് മുരിക്കൻ  എന്നീ പിതാക്കന്മാർ സന്ദേശങ്ങൾ നൽകും. വിവിധ സന്യാസസഭാ ശ്രേഷ്ഠർ അൽമായ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും . അതോടൊപ്പം  75 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ  അൽഫോൻസാ സ്മരണ  പങ്കുവയ്ക്കുന്നു. ലോക വയോജന ദിനത്തോട് അനുബന്ധിച്ച്   സി ന്യൂസ് ലൈവ് നടത്തിയ  പുഞ്ചിരി , പാട്ട്  മത്സരങ്ങളുടെ ഫലപ്രഖ്യാപനവും  ഇന്ന് നടക്കും. 

    ഫാ.റോയി കണ്ണൻചിറ സി.എം.ഐ എഴുതിയ  വി.അൽഫോൻസാമ്മ യുടെ  ജീവചരിത്രകാവ്യമായ സഹനരാഗങ്ങൾ  എന്ന കൃതിയുടെയും  സിസ്റ്റർ എലൈസ്  മേരി   എഴുതിയ  വിശുദ്ധിയുടെ പൂമരത്തിലൂടെ എന്ന  പുസ്തകത്തിന്റെയും  പ്രകാശനം  ഈ വേദിയിൽ നടത്തും.

    ഇന്ത്യൻ സമയം രാത്രി  8  മണി  മുതൽ  ആരംഭിക്കുന്ന  പ്രോഗ്രാമിൽ  പങ്കു ചേരാൻ  Meeting ID: 875 1625 9965  Passcode: cnews ഉപയോഗിക്കുക. https://us02web.zoom.us/j/87516259965?pwd=NE0zVXo5d01zekVLTU12SVd1cjhGdz09 നേരിട്ടുള്ള ലിങ്കിൽ  കൂടിയും    പ്രവേശിക്കാവുന്നതാണ്. യൂട്യൂബ് ലൈവ് കാണുവാൻ  https://www.youtube.com/c/Cnewslive ലിങ്കും  ഫേസ്‌ബുക് ലൈവ് കാണുവാൻ  https://www.facebook.com/CNewsLiveMedia/ ലിങ്കും സന്ദർശിക്കേണ്ടതാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!