വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ എഡ്വാര്‍ഡോ മാര്‍ട്ടിനെസ് സൊമാലോ ദിവംഗതനായി. 94 വയസായിരുന്നു. ഇന്നലെ രാവിലെയാണ് അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ മാസം ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു. മൂന്നു തവണ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായ ചരിത്രവും ഇദ്ദേഹത്തിനുണ്ട്. മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങള്‍ നിര്‍വഹിക്കുന്ന കാമര്‍ലെംഗോ ആയി ഇദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന് ബെനഡിക്ട് പതിനാറാമനെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയത് ഇദ്ദേഹമായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്റെ കാലത്ത് റോമന്‍ കൂരിയായില്‍ ഏറെ വര്‍ഷം സേവനം ചെയ്തിരുന്നു.