Saturday, January 3, 2026
spot_img
More

    മഹാമാരിക്കിടയിലും ഓണം പ്രത്യാശ: കെസിബിസി

    കൊച്ചി: മത സാമൂദായിക പരിഗണനകള്‍ക്കുപരിയായ മാനവസാഹോദര്യവും ഐക്യവും സ്‌നേഹവും സമാധാനവും നന്മയും ദേശസ്‌നേഹവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കട്ടെയെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

    എല്ലാ മലയാളികള്‍ക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഈശ്വരാനുഗ്രഹത്തിന്റെയും ഓണം ആശംസിക്കുന്നു. കോവിഡ് മഹാവ്യാധി ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. മൂന്നാം തരംഗം നമ്മെ ബാധിക്കും എന്ന ആശങ്ക ശക്തമായി സമൂഹത്തില്‍ നിലനില്ക്കുന്ന സാഹചര്യത്തില്‍ സ്വന്തം

    ജീവന്‍ പോലും അപകടത്തിലാക്കി മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനും അവരെ ശുശ്രൂഷിക്കാനുമായി ഇറങ്ങിത്തിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും രോഗപ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍, നിയമപാലകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെയും നമുക്ക് ഓര്‍മ്മിക്കാം. നല്ലൊരു നാളെയെ പ്രതീക്ഷോടെ കാത്തിരിക്കാം. ഇനിയും വരും കാലങ്ങളില്‍ ഒത്തൊരുമയോടെ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ നമുക്ക് സാധിക്കട്ടെയെന്നും സന്ദേശത്തില്‍ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!