സീറോ മലബാര്‍ സഭയുടെ ഏകീകരിച്ച കുര്‍ബാനക്രമം നവംബര്‍ 28 മുതല്‍ നടപ്പിലാകും

കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബാനക്രമം ഏകീകരിച്ചു. ഓണ്‍ലൈനായി നടന്ന സിനഡിന്റെ 29 ാം സമ്മേളനത്തില്‍ ഐകകണ്ഠ്യേനയായിരുന്നു തീരുമാനം. ഏകീകരിച്ച കുര്‍ബാനക്രമം നവംബര്‍ 28 ഞായറാഴ്ച മുതല്‍ നടപ്പിലാക്കും.

കാര്‍മ്മികന്‍ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും ജനാഭിമുഖമായും അനാഫൊറാ ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും കുര്‍ബാന സ്വീകരണത്തിന് ശേഷമുള്ള സമാപന ശുശ്രൂഷ ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നവംബര്‍ 28 മുതല്‍ സഭയിലെ എല്ലാ പിതാക്കന്മാരും ഏകീകരിച്ച കുര്‍ബാന അര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഏകീകരിച്ച കുര്‍ബാന രീതി അടുത്ത ഈസ്റ്റര്‍ ഞായറാഴ്ചയോടെങ്കിലും രൂപത മുഴുവനിലും നടപ്പിലാക്കണം.

ഏകീകരിച്ച കുര്‍ബാന രീതി രൂപതയില്‍ മുഴുവനായും നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായാല്‍ ആദ്യഘട്ടമായി കത്തീഡ്രല്‍ പള്ളികളിലും തീര്‍ത്ഥാടനകേന്ദ്രങ്ങളിലും സന്യാസഭവനങ്ങളിലുംമൈനര്‍ സെമിനാരികളിലും സാധ്യമായ ഇടവകകളിലും നവംബര്‍ 28 ന് തന്നെ ആരംഭിക്കണമെന്നും സിനഡ് തീരുമാനിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates