വ്യക്തിപരമായ നേട്ടങ്ങളിലല്ല പൊതു നന്മയിലായിരിക്കണം ശ്രദ്ധപതിപ്പിക്കേണ്ടത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വ്യക്തിപരമായ നേട്ടങ്ങളിലല്ല പൊതു നന്മയിലായിരി്ക്കണം ശ്രദ്ധപതിപ്പിക്കേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നിയമനിര്‍മ്മാതാക്കളും രാഷ്ട്രീയ പൗര നേതാക്കളുമടങ്ങിയ കത്തോലിക്കാ നിയമനിര്‍മ്മാതാക്കളുടെ അന്താരാഷ്ട്ര ശൃംഖലയുടെ വിവിധ രാജ്യക്കാരായ ഇരുനൂറോളം പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു പാപ്പ.

അതോടൊപ്പം തന്നെ സാങ്കേതിക നേട്ടങ്ങളെ പൊതുനന്മയ്ക്കായി ഉപയോഗപ്പെടുത്തുക എന്ന ഇന്നിന്റെ വെല്ലുവിളികളെക്കുറിച്ചും പാപ്പ ഓര്‍മ്മിപ്പിച്ചു. പരസ്പരം ഏകാന്തതയുടെ തടവറയിലാക്കാതെ സാങ്കേതികവിദ്യ മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്നതിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സ്ഥായിയായ ഭാവി കെട്ടിപ്പടുക്കുന്നതിനും ഉത്തരവാദിത്വബോധമുള്ള പൗരന്മാരെ മാത്രമല്ല പൊതുനന്മ എന്ന തത്വത്താല്‍ പ്രചോദി്തരായ സമര്‍ത്ഥരായ നേതാക്കളെയും ആവശ്യമുണ്ട്.

മാനവാന്തസിന് ഏതൊരു ഭീഷണിയിലും നിന്ന് സംരക്ഷണമരുളാന്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് നയങ്ങളും ചട്ടങ്ങളും വഴി സാധിക്കും. പാപ്പ പറഞ്ഞു. കോവിഡ് 19 മഹാമാരിയുടെ ഫലമായി ചരിത്രത്തിലുണ്ടായിരിക്കുന്ന ഏറ്റവും സങ്കീര്‍ണ്ണമായ കാലഘട്ടത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നതെന്നും പാപ്പ അനുസ്മരിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates