Saturday, March 15, 2025
spot_img
More

    ഉത്ഥിതനായ യേശു നിന്നെ സ്‌നേഹിക്കുന്നു എന്നതാണ് മതബോധനത്തിന്റെ കാതല്‍: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ഉത്ഥിതനായ യേശു നിന്നെ സ്‌നേഹിക്കുന്നുവെന്നും ഒരിക്കലും നിന്നെ ഉപേക്ഷിക്കുകയില്ലെന്നതുമാണ് മതബോധനത്തിന്റെ കാതല്‍ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മതബോധനയാത്രയില്‍ ഇക്കാര്യം ആവര്‍ത്തിക്കാന്‍ നാം ഒരിക്കലും മറക്കരുത്. നവ സുവിശേഷവല്‍ക്കരണത്തില്‍ മതബോധനവും മതബോധനാധ്യാപകരും എന്ന വിഷയത്തില്‍ നവസുവിശേഷവല്‍ക്കരണത്തിനായിട്ടുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

    സഹോദരീസഹോദരന്മാര്‍ ഒരുമിച്ചുവന്ന് അവരുടെ ജീവിതത്തില്‍ ദൈവസാന്നിധ്യത്തിന്റെ വിവിധ വഴികള്‍ കൂടുതല്‍ ആഴത്തില്‍ കണ്ടെത്തുന്ന പരിശുദ്ധ കുര്‍ബാനയുടെ ആചാരം മതബോധനത്തിന്റെ ഏറ്റവും പ്രബലമായ ഇടമാണ്. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ ദിവ്യബലി ആഘോഷത്തില്‍ നിന്ന് വിശ്വാസം കൂടുതല്‍ ക്രിയാത്മകമായി പകര്‍ന്നുനല്കാനുള്ള അഭിനിവേശമുള്ളവരാണ് മതബോധന അധ്യാപകര്‍. പാപ്പ പറഞ്ഞു. തന്നെ ആദ്യകുര്‍ബാന സ്വീകരണത്തിനായി ഒരുക്കിയ രണ്ട് മതബോധന അധ്യാപകരെക്കുറിച്ചും പാപ്പ സമ്മേളനത്തില്‍ അനുസ്മരിച്ചു.

    തനിക്ക് മതബോധനം നല്കിയ സ്ത്രീകളോടും കന്യാസ്ത്രീയോടുമുള്ള നന്ദിയും ബഹുമാനവും പാപ്പ ഓര്‍മ്മിച്ചു. പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിനൊരുക്കിയ കന്യാസ്ത്രീയുടെ അന്ത്യയാത്രയിലും താന്‍ പങ്കെടുത്തുവെന്നും പാപ്പ വെളിപെടുത്തി.യൂറോപ്യന്‍ മെത്രാന്‍ സമിതിയുടെ മതബോധന ചുമതല വഹിക്കുന്ന 80 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!