മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാര്‍ ജോസഫ്കല്ലറങ്ങാട്ടിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു

പാലാ: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാടിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് ഈ സ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ്, നോര്‍ത്ത് ഈസ്റ്റ് അമേരിക്ക ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ നിക്കോളോവോസ് എന്നിവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുന്നറിയിപ്പ് നല്കിയ പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ടാണ് സഭാധ്യക്ഷന്മാര്‍ സന്ദര്‍ശനം നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലായി കത്തോലിക്കാ സഭയിലെ വിവിധരൂപതകളില്‍ നിന്നുള്ള വൈദികരും മാര്‍ കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു.

ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി രൂപതകളില്‍ നിന്നുള്ള വൈദികരെ കൂടാതെ ഇടുക്കി, കോതമംഗലം രൂപതകളില്‍ നിന്നുളള വൈദികരും മാര്‍ കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates