അഗ്നിപര്‍വത സ്‌ഫോടനത്തില്‍ ദേവാലയം നശിച്ചു

കാനറി ഐലന്റ്: കുംബ്രെ വെയ്ജ വോള്‍ക്കാനയില്‍ നിന്ന് പൊട്ടിയൊഴുകിയ ലാവാ പ്രവാഹത്തില്‍ ദേവാലയം നശിച്ചു. കാനറി ഐലന്റിലെ സെന്റ് പിയൂസ് പത്താമന്‍ ദേവാലയമാണ് നശിച്ചത്. സെപ്തംബര്‍ 26 നായിരുന്നു അപകടം. ലാവാപ്രവാഹം ഗതിമാറി ഒഴുകുമെന്നും ദേവാലയത്തിന് നാശം സംഭവിക്കില്ല എന്നുമായിരുന്നു അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ കരുതിയിരുന്നത്. പക്ഷേ അത്തരം കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ലാവാ ദേവാലയത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. സെപ്തംബര്‍ 19 മുതല്ക്കാണ് ലാവാ പ്രവാഹമുണ്ടായത്. ഇതിനുമുമ്പ് സമാനമായ രീതിയിലുള്ള അഗ്നിപര്‍വ്വതസ്‌ഫോടനം ഉണ്ടായത് 1971 ലായിരുന്നു. വീടുകളും മറ്റും നശിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ ജീവന് അപകടമൊന്നും ഉണ്ടായിട്ടില്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates