Monday, July 14, 2025
spot_img
More

    കാസയ്ക്ക് പിന്തുണയുമായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍

    കാസ ഒറ്റയ്ക്കല്ല എന്നുംകേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള ഒരു പറ്റം യുവജനങ്ങള്‍ കാസയുടെ പിന്നിലുണ്ട് എന്നും പ്രശസ്ത ധ്യാനഗുരു ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. കാസയുടെ പ്രസിഡന്റ് കെവിന്‍ പീറ്ററിനെതിരെ വധഭീഷണിയുര്‍ത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനോടുള്ള പ്രതികരണം എന്ന നിലയില്‍ പുറത്തിറക്കിയിരിക്കുന്ന വീഡിയോയിലാണ് ഈ പിന്തുണയുടെ പ്രഖ്യാപനം.

    നമ്മുടെ കേരളസമൂഹത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരെങ്കിലും എനിക്കെതിരെ ശബ്ദിച്ചാല്‍, എന്റെ പ്രസ്ഥാനത്തിനെതിരെ ശബ്ദിച്ചാല്‍ അയാള്‍ക്കെതിരെ കൊലവിളി മുഴക്കുന്നതാണോ സംസ്‌കാരം. അതാണോ മര്യാദ. ഒരു കാര്യം മനസ്സിലാക്കണം, കാസ ഒറ്റയ്ക്കല്ല. അരാജകത്വ അവസ്ഥകള്‍ക്ക് അറുതി വരുത്തിയേ പറ്റൂ. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഇടപെട്ടേ പറ്റൂ. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട സര്‍ക്കാരിന്റെ മൂക്കിന് താഴെ കൊലവിളി മുഴക്കുമ്പോള്‍ ഇവിടുത്തെ നിയമവ്യവസ്ഥ എന്തുചെയ്യുകയാണ്? അച്ചന്‍ ചോദിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!