വത്തിക്കാന്‍ സിറ്റി: ആദ്യ ബ്ലാക്ക് അമേരിക്കന്‍ വിശുദ്ധനാകാന്‍ ഫാ. അഗസ്റ്റസ് ടോണ്‍ടണ്‍. ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തിന്റെ വീരോചിത പുണ്യങ്ങള്‍ക്ക് അംഗീകാരം നല്കി ധന്യപദവിയിലേക്കുയര്‍ത്തിയതോടെ ഫാ. അഗസ്റ്റസിന്റെ നാമകരണ നടപടികള്‍ പുരോഗമിച്ചു. ഇനി അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയര്‍ത്താന്‍ രണ്ടു പടികള്‍ കൂടി മാത്രം.
അടിമയായിട്ടാണ് അദ്ദേഹത്തിന്റെ ജനനം പിന്നീട് ആഭ്യന്തരയുദ്ധകാലത്ത് അദ്ദേഹത്തിന്റെ കുടുംബം രക്ഷപ്പെടുകയായിരുന്നു. അന്ന് അമ്മ അദ്ദേഹത്തോട് പറഞ്ഞത് ഇതായിരുന്നു മോനേ നീ ഇപ്പോള്‍ സ്വതന്ത്രനായിരിക്കുന്നു. ദൈവത്തിന്റെ നന്മ ഒരിക്കലും നീ മറക്കരുത്.
പിന്നീട് ജോണ്‍ മാമ്മോദീസാ സ്വീകരിക്കുകയും വൈദികനാകുകയുമായിരുന്നു. സെമിനാരിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കാന്‍ അക്കാലത്ത് അമേരിക്കയിലെ ഒരു സെമിനാരിയും സന്നദ്ധമായിരുന്നില്ല. കാരണം ജോണ്‍ കറുത്തവര്‍ഗ്ഗക്കാരനായിരുന്നുവല്ലോ. അതുകൊണ്ട് റോമിലായിരുന്നു വൈദികപഠനം.
ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ വൈദികന്‍ എന്ന നിലയിലാണ് ഫാ. ജോണിന്റെ ഖ്യാതി. 1897 ല്‍ ആയിരുന്നു മരണം.