Wednesday, November 5, 2025
spot_img
More

    ഉക്രൈനിലേക്കും ഇക്വഡോറിലേക്കുമുളള പ്രോലൈഫ് ബെല്ലുകള്‍ പാപ്പ ആശീര്‍വദിച്ചു

    വത്തിക്കാന്‍ സിറ്റി: ഉക്രൈനിലേക്കും ഇക്വഡോറിലേക്കുമുളള പ്രോലൈഫ് ബെല്ലുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ചു. വോയ്‌സ് ഓഫ് ദ അണ്‍ബോണ്‍ എന്നാണ് ഈ മണികളെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗര്‍ഭസ്ഥശിശുക്കളുടെ ശബ്ദമാകുന്നതിന്റെ പ്രതീകമാണ് ഈ മണികള്‍. കഴിഞ്ഞ വര്‍ഷവും ഈ മണിയെ പാപ്പ ആശീര്‍വദിച്ചിരുന്നു.

    പോളണ്ടിലെ മുപ്പത് പ്രധാന നഗരങ്ങളിലൂടെ ഈ മണി പ്രദക്ഷിണം നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഗര്‍ഭസ്ഥശിശുക്കളെ പിന്തുണയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഉക്രൈനിലെ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ ഷ്രൈനിലേക്കാണ് ഒരു മണി കൊണ്ടുപോകുന്നത്. ഇക്വഡോറിലെ ഗുയാക്വില്‍ രൂപതയിലേക്കാണ് രണ്ടാമത്തെ മണി കൊണ്ടുപോകുന്നത്.

    പോളണ്ടിലാണ് ഈ മണി നിര്‍മ്മിച്ചിരിക്കുന്നത്. 2000 പൗണ്ട് തൂക്കവും നാല് അടി നീളവുമുണ്ട്. ഡിഎന്‍എ ചെയ്‌നും ഗര്‍ഭസ്ഥ ശിശുവും മണിയില്‍ മുദ്രണം ചെയ്തിട്ടുണ്ട്. കൊല്ലരുത് എന്ന ദൈവപ്രമാണം സ്പാനീഷിലും ഉക്രൈയ്‌നിലും രേഖപ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ ജെറമിയ 1: 5 ഉം എഴുതിവച്ചിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!