നവംബറില്‍ വീണ്ടും പൂര്‍ണ്ണദണ്ഡവിമോചനം

വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷത്തെ നവംബറിലും പൂര്‍ണ്ണദണ്ഡവിമോചനം നല്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചു. നവംബറിലെ ഏതെങ്കിലും ദിവസം സെമിത്തേരിയിലെത്തി മരിച്ചുപോയപ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കാണ് പൂര്‍ണ്ണദണ്ഡവിമോചനം. സാധാരണയായി നവംബര്‍ ഒന്നുമുതല്‍ എട്ടുവരെ തീയതികളില്‍ സെമിത്തേരിയിലെത്തി ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴായിരുന്നു ദണ്ഡവിമോചനം നല്കിയിരുന്നത്.

എന്നാല്‍ കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നവംബര്‍ മുഴുവന്‍ പൂര്‍ണ്ണദണ്ഡവിമോചനം നല്കാന്‍ വത്തിക്കാന്‍ തീരുമാനമെടുത്തത്. ഒക്ടോബര്‍ 28 നാണ് ഇതുസംബന്ധിച്ച് വത്തിക്കാന്‍ ഡിക്രി പുറപ്പെടുവിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates