Tuesday, February 3, 2026
spot_img
More

    വിശദീകരണം കൂടാതെ ലൈവ് സംപ്രേഷണം റദ്ദാക്കി: പത്രപ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം

    വത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ലൈവ് സംപ്രേഷണം വിശദീകരണം കൂടാതെ റദ്ദാക്കിയതില്‍ പത്രപ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം. അവസാന നിമിഷത്തിലുള്ള ഈ റദ്ദാക്കലിനെതിരെ വ്യാപകമായ രീതിയില്‍ അവര്‍ പ്രതിഷേധം രേഖപ്പെടുത്തി.

    1919 മുതല്‍ അമേരിക്കന്‍ പ്രസിഡന്റുമാരും മാര്‍പാപ്പമാരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പത്രപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നാതായി സിബിഎസ് ന്യൂസ് റേഡിയോ കറന്‍സ്‌പോണ്ടന്റ് ട്വിറ്ററില്‍ കുറിച്ചു. ഞങ്ങള്‍ പത്രപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചവരും മാസ്‌ക്ക് ധരിച്ചവരുമാണ്. പൊതുസേവനത്തിനായി ഇറങ്ങിത്തിരിക്കേണ്ടതിനാല്‍ നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ തങ്ങള്‍ നടപ്പിലാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. 60 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയുടെ സാരഥ്യമേറ്റെടുത്ത കത്തോലിക്കാപ്രസിഡന്റും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ലൈവ് സംപ്രേഷണം അത്യാവശ്യമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    കോവിഡ് വ്യാപനത്തിന് മുമ്പ് വത്തിക്കാന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പത്രപ്രവര്‍ത്തകരുടെ ചെറിയ ഒരു ഗ്രൂപ്പിനും പ്രസിഡന്റിന്റെ സ്വന്തം മീഡിയാപ്രവര്‍ത്തകര്‍ക്കും പാപ്പായുമായുള്ള കൂടിക്കാഴ്ചയുടെ നിമിഷങ്ങള്‍ക്ക് സാന്നിധ്യമാകാനുള്ള അവസരമുണ്ടായിരുന്നു.

    കോവിഡ് 19, കാലാവസ്ഥ പ്രതിസന്ധി, ദരിദ്രരുടെ സംരക്ഷണം എന്നീ വിഷയങ്ങളാണ് പാപ്പായും ബൈഡനും തമ്മില്‍ സംസാരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

    പ്രസിഡന്റാകുന്നതിന് മുമ്പ് മൂന്നു തവണ പാപ്പായും ബൈഡനും തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!