തലശ്ശേരി: വൈദികശുശ്രൂഷയില്‍ അരനൂറ്റാണ്ട് പിന്നിടുന്ന തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ പൗരോഹിത്യസുവര്‍ണ്ണ ജൂബിലി ആഘോഷം നാളെ രാവിലെ 11 ന് സാന്‍ജോസ് മെട്രോപ്പോലീറ്റന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും.
പി ജെ ജോസഫ് എംഎല്‍എ, എംപിമാരായ കെ മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും. തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി സ്വാഗതയും വികാരി ജനറാല്‍ മോണ്‍. അലക്‌സ് താരാമംഗലം നന്ദിയും പറയും. മാര്‍ ജോര്‍ജ് ഞരളക്കാട്ട് മറുപടി പ്രസംഗം നടത്തും.
ജൂബിലി സ്മാരക എയ്്ഞ്ചല്‍ ഡയാലിസിസ് സഹായപദ്ധതി, മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിളളി സ്മാരക അഞ്ഞൂറാമത് ഭവനത്തിന്റെ താക്കോല്‍ദാനം, സൗജന്യ കണ്ണടവിതരണം, ജൂബിലി സ്മരണികപ്രകാശനം എന്നിവയും ഇതോട് അനുബന്ധി്ച്ച് നടക്കും.